കലി കാലം
സഹമുറിയൻ അടുത്തിടെ ക്കണ്ട ഒരു സ്വപ്നം: മരണ ശേഷം തിന്മ ചൈതവരെ നരഗത്തിലേക്കും നന്മ ചൈതവരെ സ്വർഗ്ഗത്തിലേക്കും അയക്കുന്നതിനായി രണ്ടു വരിയായി നിർത്തിയിരിക്കുന്നു. തൊപ്പിയും തലയിൽ കെട്ടും തൂവെള്ള വസ്ത്രം ധരിച്ചവരും കാശായ വേശവും താടിയും മുടിയും നീട്ടി വളർതിയവരും ളോഹ ധരിച്ചവരും മറ്റും ഒരു വരിയിൽ, പാന്റ്സ് ഇൻസെർട്ട് ചൈത ചെത്തു കുട്ടപ്പന്മാരും താൻ തോന്നികളും തെമ്മടിമാരും മറ്റു അലവലാതികളുമെല്ലാം രണ്ടാമത്തെ വരിയിൽ. രണ്ടു വരിയിലുള്ളവരും മെല്ലെ മെല്ലെ നീങ്ങികൊണ്ടിരിക്കുന്നു. രണ്ടാമത്തെ വരിയിൽ പിറകിലായി നിന്നിരുന്ന സുഹ് ർത്തിൻ, താൻ നരഗത്തിലേക്കാൺ പോകുന്നതെന്നു തോന്നി അടുത്തുള്ള വരിയിലേയ്ക്ക് ആരും കാണതെ നുഴഞ്ഞ് കയറി. ഉടനെ ദണ്ടുകൊണ്ടു തലക്കൊരു അടി കിട്ടി. തിരിഞ്ഞ് നോക്കിയപ്പോൾ അജാനുബാഹുവായ ഒരു മലക്ക് (മാലാഖ) ദണ്ടുമായി നിൽക്കുന്നു.. സുഹ്ര് ർത്തിനെ രണ്ടാമത്തെ വരിയിലേക്ക് തന്നെ പിടിച്ചുമാറ്റി. തന്റെ വരിയിലുള്ള മറ്റു ചിലരും ഇങ്ങിനെ ചെയ്യുന്നതും അടി കിട്ടുന്നതും കണ്ടു. രണ്ടുമൂന്നു പ്രാവശ്യം ഇങ്ങിനെ തുടർന്നു ക്ഷീണിതനായി നീങ്ങിയപ്പോൾ കവാടത്തിൻ അടുത്ത് എത്തി. ആ സമയം വെറുതെ ഒന്ന് എത്തി നോക്കിയപ്പോൾ കണ്ടത്..... താടിയും തലപ്പാവും കശായ വേശവും ളോഹയും ധരിച്ച പുരോഹിതരും മറ്റും നരഗത്തിലേക്കും, തെമ്മാടികളും താന്തോന്നികളും ഉൾപ്പെടുന്ന സഹമുറിയന്റെ വരിയിലുള്ളവർ സ്വർഗ്ഗത്തിലേക്കും............
Subscribe to:
Post Comments (Atom)
3 comments:
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
നന്നായിട്ടുണ്ട്
നന്നായി പക്ഷെ ഉറക്കത്തി കണ്ടതാന്നൊ
ഏതായാലും എനിക്ക് ഇഷ്ടപ്പെട്ടു
അത് കൊണ് തീർച്ചയായും എഴുതി പോസ്റ്റ് ചെയ്യണം
Post a Comment