വിവാഹം.
നിറം പൂത്ത മോഹങ്ങളും
കിനാവുകളുടെ മയില്‍പ്പീലിത്തുണ്ടും
നിനവും, നിലാവും, നീര്‍ച്ചോലയും
ഒത്തു ചേര്‍ന്ന വഴിത്തിരിവ്.
യാത്ര ആരംഭിക്കുക
മൗനത്തിന്റെ ഉള്ളറകളില്‍
നിങ്ങള്‍
സ്നേഹത്തിന്റെ നിലാവ് നിറയ്ക്കുക.
സുഖവും ദുഃഖവും
ഇഷ്ടത്തിന്റെ പൂങ്കാവനവും
പകുക്കാന്‍
നിറലയമൊരിങ്ങിക്കഴിഞ്ഞു.
ജീവിതത്തിന്റെ നിറച്ചാര്‍ത്തുകളില്‍
നിങ്ങള്‍
ഒരുമയുടെ
സ്നേഹപ്പൂക്കള്‍ വിതറുക.
നിറക്കൂട്ടുകളുടെ കിന്നാരങ്ങള്‍ക്ക്
താളം വന്നു കഴിഞ്ഞു.
വഴികളിലൊക്കെയും
നിങ്ങള്‍
പരസ്പരം വെളിച്ചമാവുക.
സാന്ത്വനത്തിന്റെ
ഇളം കാറ്റാവുക.
പിന്നെ,
ഒരൊറ്റ മനസ്സും.
ഓമല്‍ പ്രതീക്ഷകള്‍
ജീവിതത്തിന്റെ സത്തയാണ്‍.
മനസ്സിന്റെ മണിച്ചെപ്പില്‍
അരുമയോടെ കാത്തു പോന്ന
ചിറകുള്ള മോഹങ്ങള്‍
പ്രയാണത്തിന്റെ പ്രചോദനവും.
പുറപ്പെടുക.
അഖിലാണ്ഡവന്റെ അനുഗ്രഹത്താല്‍
സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റേയും
സഹന ശ്ക്തിയുടേയും മനസ്സറിവ്
യാത്രയിലുടനീളം
നിങ്ങള്‍ക്ക് തെളിമ നല്‍കട്ടെ.
ആകശത്തിലെ
നക്ഷത്രക്കൂട്ടങ്ങള്‍
കണ്ണിറുക്കുമീ ഹൃദയവേളയില്‍
ഈന്തപ്പനകളുടെ നാട്ടില്‍ നിന്നും
സ്നേഹവാത്സല്യങ്ങളോടെ.....
Showing posts with label ആശംസാപ്പൂക്കല്‍. Show all posts
Showing posts with label ആശംസാപ്പൂക്കല്‍. Show all posts
Sunday, October 15, 2006
Subscribe to:
Posts (Atom)
