Saturday, October 07, 2006

രക്തദാനം മാനവധര്‍മം

18 വയസ്സിനും 55 വയസ്സിനും ഇടയ്ക്‌ പ്രയമുള്ള കുറഞ്ഞത്‌ 45 കിലോയെങ്കിലും ഭാരമുള്ളതുമായ ഏതൊരാള്‍ക്കും രക്തം നല്‍കാം. ആവശ്യമായ പരിശോധനകള്‍ക്ക്‌ ശേഷം രോഗാണു വിമുക്തമായ രക്തം മാത്രമേ സ്വീകരിക്കുകയുള്ളൂ. സാധരണയായി 350 മി. ലിറ്റര്‍ രക്തമാണ്‍ ഒരാളില്‍ നിന്നും എടുക്കറുള്ളത്‌. നമ്മുടെ ശരീരത്തില്‍ നിന്നും എടുക്കപ്പെട്ട രക്തം നമ്മുടെ ശരീരത്തില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ വീണ്ടും നിര്‍മ്മിക്കപ്പെടുന്നു. ഒരു തവണ രക്തം നല്‍കിയ ഒരാള്‍ക്ക്‌ 12 ആഴ്ച കഴിഞ്ഞാല്‍ വീണ്ടും രക്തം നല്‍കാം.

രക്ത ദാനം ആരുടെയും ഔദാര്യമല്ല. എല്ലാവരുടേയും കടമയാണ്‍. കാരണം നാളെ നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ രക്ത്തിന്റെ ആവശ്യം വരാം.

രക്തം സ്വീകരിച്ചത്‌ കൊണ്ട്‌ മാത്രം മരണത്തില്‍ നിന്നോ മറ്റു മാറാവ്യാധികളില്‍ നിന്നോ തിരിച്ച്‌ ജീവിതത്തിലെത്തുന്ന ഒരു രോഗിയുടെ അല്ലങ്കില്‍ കുടുംബത്തിന്റെ മുഖത്തുവിടരുന്ന നിര്‍വൃതി, സന്തോഷം അതേറ്റ്‌ വങ്ങാന്‍ കഴിയുന്ന നമ്മള്‍ വളരെയധികം സംതൃപ്ത്തരാണ്‍, ധന്യരാണ്‍.

ഈ സംതൃപ്തി അനുഭവിക്കന്‍ രക്തദാനമെന്ന കടമ നിറവേറ്റാന്‍, എത്രയും പ്പെട്ടന്ന് നിങ്ങളുടെ അടുത്തുള്ള രക്തദാന ഫോറവുമായി ബന്ധപ്പെടുക

നാമൊന്ന് രക്തമൊന്ന്

പോസ്റ്റ്‌ ചൈതത്‌
അച്ചു-ഹിച്ചു-മിച്ചു.

No comments: