വിസ്മൃതിയുടെ ചിതലരിക്കാത്ത ഓര്‍മകള്‍ക്കൊപ്പം ഉണങ്ങാത്ത മുറിവുമായ് നടന്നകന്ന് കാലയവനികക്കപ്പുറത്തേക്ക് കടന്ന് കയറിയ മിത്രമേ.......ഞാന്‍ നിന്നെ എങ്ങിനേ അനുസ്മരിക്കുമെന്നറിയാതെ വീര്‍പ്പുമുട്ടുന്നു. അല്ലെങ്കില്‍ ഒരു അനുസ്മരണം അധികമാവില്ലേ? കാരണം താങ്കള്‍ വിസ്മരിക്കപ്പെടുന്നില്ലല്ലോ?
ഓര്‍മകളുടെ പടവുകളില്‍ ഒന്നിച്ചിരുന്നതും, കളിച്ചുചിരിച്ചതും, കരഞ്ഞുകലങ്ങിയതും അങ്ങിനെയെത്രയെത്രസ്മൃതി മഴകള്‍. കുടുംബ ബന്ധങ്ങളിലും അതിനപ്പുറവും സ്നേഹിത ഹൃദയങ്ങളുടെ നീണ്ടുപരന്ന വീഥികളിലും നിന്നെ ഞങ്ങളറിയുന്നു.
ഞാനന്ന് കടലുകള്‍ക്കപ്പുറമായിരുന്നപ്പോള്‍ നീ സ്നേഹത്തില്‍മുക്കി എഴുതിയ അക്ഷരങ്ങളടുക്കിവച്ച കടലാസ് തുണ്ട് ഇന്നും നിന്റെ ഓര്‍മകള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്നു.
ഇന്ന് ജീവിതത്തിന്റെ ഈ തിളക്കുന്ന കാലാഗ്നിയില്‍ നിന്ന് നീ ഒറ്റയ്ക്ക് യാത്രപോയതും, ഞങ്ങളുടെ ജീവിതത്തിന്റെ വഴിയിറമ്പുകളില്‍ വഴികാട്ടിയായും, ചിരിയായും ആശ്വാസമായും, ആനന്ദമായും എത്തുകയില്ലാ എന്ന യഥാര്‍ത്തത്തിന്റെ കൊടും ക്രൂര ഭ്രംഷുകള്‍ നീട്ടി പരിഹസിക്കുമ്പോല്‍, ഒരു കാലത്തിനും മായ്ക്കാനും, മറക്കാനുമാവാത്ത ഒരു നീറുന്ന നൊമ്പരമായ് നീ ഞങ്ങളില്‍ തന്നെ നിലനില്‍ക്കുമ്പോല്‍, പ്രിയപ്പെട്ടവനെ എനിക്ക് വാക്കറ്റ് പോകുന്നു. നീ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെക്കാള്‍ എത്ര വലിയവനാകുമായിരുന്നു.
ഇന്നും, ജീവിത മുള്‍പ്പാതയില്‍ ദിക്കറിയാത്ത വേളയില്‍ നീ ഉണ്ടായിരുനെങ്കിലെന്നു ഞാന്‍.......
Sunday, October 08, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment