ഓട്ടം
കാലം കടിഞ്ഞാണില്ലാതെ ഓടുകയാണ്‍. കൂടെ ഞാനും (നഗ്നമായ്), ഓടി കുറെ ദൂരം ചെന്നപ്പോള്‍ ആരൊക്കെയോ കുറെപ്പേര്‍ ആടുകയും പാടുകയും ചെയ്യുന്നു. ഞാനും കൂടെക്കൂടി. കാലം ഓടികൊന്ണ്ടേയിരുന്നു, യാതൊരു ക്ഷീണവുമില്ലതെ. ഇതിനിടെ ഓട്ടം നിര്‍ത്താന്‍ കാലം സമ്മതിച്ചില്ല കെട്ടൊ.
ഇടയ്ക്ക് ഒരു സംശയം തോന്നിയപ്പോള്‍, ഈ ഓട്ടം എത്ര ദൂരം ചെല്ലുമെന്ന് ചോദിച്ചു, മിണ്ടിയില്ല പുള്ളിക്കാരന്‍
ആദ്യമൊക്കെ നിരപ്പിലൂടെയായിരുന്നു ഓടിയിരുന്നത്. വയലോരങളിലൂടെ.. ആറ്റിന്‍ കരയിലൂടെ....... സുkhaമുള്ള ഓട്ടം. പിന്നെപ്പിന്നെ വഴിമാറി ഓടിത്തുടങി, കല്ലും മുള്ളും നിറഞ്ഞ വീഥികളിലൂടെ, വഴിയരികില്‍ ഇരു വശത്തുമായി നില്‍ക്കുന്നവരില്‍ ചിലര്‍ നഗ്നദ മറയ്ക്കാന്‍ ആരും അറിയാതെ ആംഗ്യം കാണിച്ചു. പിന്നീടങോട്ട് നഗ്നദ മറച്ചുള്ള ഓട്ടമായിരുന്നു.
കുറെ ദൂരം ചെന്നപ്പോള്‍ ഇതൊരു മാരത്തണ്‍ ഓട്ടമാണെന്ന് മനസ്സിലായി. അനേകം പേര്‍ എന്നെപ്പോലെ ഓടുന്നുണ്ട്. മുന്നോട്ട് പോകുന്തോറും കിതപ്പ് തോന്നി തുടങി ....കാര്യമാക്കിയില്ല.
ഇടയ്ക്ക് ചിലര്‍ തളര്‍ന്ന് വീഴുന്നു. വീണ്ടും എഴുന്നേറ്റ് ഓടുന്നവര്‍ ചിലര്‍, ഒരിക്കലും എഴുന്നേല്ക്കാന്‍ കഴിയാത്തവര്‍ ചിലര്‍. ചിലരെ മറ്റുചിലര്‍ (ആരുമറിയാതെ)തള്ളിയിടുന്നുമുണ്ട്.
കാലത്തിനൊപ്പം ഓടുന്നവരില്‍ പല വേഷക്കാര്‍ പല ഭാഷക്കാര്‍. ഇടയ്ക്ക് ആരോ എല്ലാവര്‍ക്കും മന്‍സ്സിലാകുന്ന ഭാഷയില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു - നാമെല്ലാം മറ്റാര്‍ക്കോവേണ്ടിയാണ്‍ ഓടുന്നത്, ആരും സ്വന്തത്തിന് വേണ്ടി ഓടുന്നില്ല - ഇതു കേട്ടിട്ടും ആരും ഓട്ടം നിര്‍ത്തുന്നില്ല.
കാലത്തിന് വേഗത കൂടിയത് പട്ടണത്തിലെത്തിയപ്പോളാണ്. കാലത്തിനൊപ്പമെത്താന്‍ കുറുക്കുവഴിയിലൂടെ ഓടുന്നവരാണ്‍ ഇവിടെയധികവും. ആരും ആരെയും തിരിഞ്ഞ് നോക്കുന്നില്ല. പരസ്പരം മത്സരിക്കുന്നവര്‍ മാത്രം.
പട്ടണത്തിനരികിലുള്ള മറ്റൊരു വഴിയിലൂടെ ഓടാന്‍ കാലം എല്ലാവരെയും അനുവധിച്ചു. ചേരിയെന്നു പേരിട്ടിരിക്കുന്ന ആ വഴിയിലൂടെ ഓടാനെന്നല്ല, തിരിഞ്ഞ് നോക്കാന്‍പോലും ആരും കൂട്ടാക്കുന്നില്ല. അവിടെ കണ്ട കാഴ്ച്ച വാക്കുകള്‍ക്കധീതമാണ്. ഇവിടെ വഴിയരികില്‍ കാഴ്ച്ചക്കാരില്ല. മുംബെന്നോ ഓടിത്തളര്‍ന്നവരും, കാലത്തിനൊപ്പം ഓടാനറിയാത്ത സ്ത്രീകളും കുട്ടികളുമാണിവിടെയധികവും.
ദുര്‍ഗന്ധം പടര്‍ത്തി വീശിയടിച്ച കാറ്റ് അവരുടെ വസ്ത്രങള്‍ നീക്കി അവരെ നഗ്നരാക്കിയിരിക്കുന്നു. അവരുടെ ഉപ്പുറ്റുകള്‍ വിണ്ട് രക്തം ഒലിക്കുന്നു. മുള്‍പ്പടര്‍പ്പിലൂടെ മാത്രം ഓടാന്‍ വിധിക്കപ്പെട്ട അവര്‍ക്ക് തണല്‍ നല്‍കാന്‍ ‘കോണ്‍ഗ്രീറ്റ് വനങ’ളില്ല. കവിളുകളിലൂടെ ശുലഭമായ് ഒഴുകുന്ന ഉപ്പ് വെള്ളം കുടിച്ചവര്‍, വീണ്ടുമൊരോട്ടത്തിന് ഊര്‍ജ്ജം സംഭരിക്കുന്നു. പക്ഷെ, കാലത്തിന് വേഗത കൂടുന്നു.
കാലം ഒരു വലിയ കടലിനരികിലെത്തി നിന്നു. എല്ലാവരും കാലത്തിനൊപ്പം നിന്നു. പുറകില്‍ നിന്നുമാരോ എന്നെ കടലിലേക്ക് തള്ളിയിട്ടു. തിരിഞ്ഞ് നോക്കിയപ്പോള്‍ കാലം എന്റ്റെ കൂടെയില്ല. വെള്ളത്തിലേക്ക് താഴ്ന്ന് താഴ്ന്ന് പോകുന്നു. ശ്വാസം നിലച്ചത് പോലെ തോന്നി....... കണ്ണിലാകെ ഇരുട്ട് പടര്‍ന്നിരിക്കുന്നു. രക്ഷിക്കാനായി ആരെയും കാണുന്നില്ല. അടുതെങും ആരുമില്ല........ എല്ലാം കഴിഞ്ഞെന്ന് തോന്നിത്തുടങിയപ്പോളതാ ഒരു നേര്‍ത്ത ശബ്ദം കേള്‍ക്കുന്നു!! ഒന്നുകൂടെ കാതോര്‍ത്തപ്പോള്‍ അതൊരു മ്മണിയടി ശ്ബ്ദമാണെന്ന് മനസ്സിലായി. മരണ വെപ്രാളത്തില്‍ കൈയ്യില്‍ തടഞ്ഞ വസ്തുവിലേക്ക് നോക്കി. '07:40 p.m.' ഛെ... എന്നു പിറുപിറുത്തുകൊണ്ട് രക്ഷയ്ക്കെത്തിയവന്റ്റെ തല മണ്ടയ്ക്കിട്ടൊരു അടി കൊടുത്തു. അതോടെ ആ ശ്ബ്ദം നിലച്ചു.
കുളിച്ച് ചമഞ്ഞ് ഓഫീസിലെത്താന്‍ ഇനി 20 മിനുട്സ് മാത്രം.ഇവിടെ മറ്റൊരോട്ടത്തിന് കാലം വന്ന് വിളിക്കുന്നു. ഉടനെ എഴുനേറ്റ് ബ്രഷ് ചൈതു, മറ്റുകാര്യങളും...... ഒരു ദിവസ്സം തുടങുകയായി. മറ്റൊരോട്ടത്തിലേക്ക്............
3 comments:
മനസ്സിന് രസ്സത്തെ കൊടുക്കുന്ന രീതിയില്‍ (നല്ല ഉദ്ദേശം ) എഴുതിയാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
എങ്ങനെ ചിന്തിക്കാതിരിക്കും? ഈ മനുഷ്യന്‍റെ ഓരോ കാര്യമേ!
സൂപ്പർ
Post a Comment