Saturday, October 14, 2006

ഇബ്രുവിന്റെ പരാജയം

ഇബ്രുവിന്റെ പരാജയത്തിനൊരഭിപ്രായം

ഇബ്രൂ...നീ അമ്മയിലും സഹോദരിയിലും ഭാര്യയിലും മാത്രമേ സ്ത്രീയെ കണ്ടിട്ടുള്ളോ...?

സഹപാടിയാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ, അയല്‍ വാസിയാല്‍ ഗര്‍ഭിണിയാക്കപ്പെട്ട സ്ത്രീ,സമൂഹത്താല്‍ വേശ്യയാക്കപ്പെട്ട സ്ത്രീ, കാമുകനാല്‍ വില്‍ക്കപ്പെട്ട സ്ത്രീ....


ചില നേരത്ത്‌ അമ്മയിലും സഹോദരിയിലും ഭാര്യയിലും ഇവരെ കണ്ടേക്കാം....

നീ നിന്റെ പരാജയം ബാനര്‍ വച്ച്‌ പരസ്യപ്പെടുത്തുമ്പോള്‍, എന്തേ.... ഇവരുടെ പരാജയം വിസ്മരിക്കുന്നു...?

ഇവരുടെ പരാജയം നാം എവിടെയാണ്‍ എഴുതി ഒട്ടിക്കേണ്ടത്‌. ഇതിന്‍ കാരണം ഞാനോ..നീയോ...നാമെന്ന പുരുഷനോ...???

3 comments:

Sreejith K. said...

ഇബ്രു വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ഒരു പോസ്റ്റാണത്. വിമര്‍ശിച്ച പലരും ഇബ്രു എഴുതിയത് മനസ്സിലാക്കിയില്ല എന്നോ തെറ്റിദ്ധരിച്ചു എന്നോ കരുതേണ്ടി വരും.

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന അവസാന വരി മാത്രം മനസ്സിലാക്കി മനുവിനെ കുറ്റം പറയുന്നവരുടെ ഗണത്തില്‍ നിങ്ങളും പെടരുത്. ഇബ്രു ഇവിടെ ഉദ്ദേശിച്ച പരാജയം സ്നേഹത്തിന്റെ മുന്നിലുള്ള പരാജയമാണ്. അങ്ങിനെ ഒരു പരാജയത്തിന്റെ ഹേതുവായതില്‍ സ്ത്രീകള്‍ക്ക് തങ്ങളെപ്പറ്റി മതിപ്പാണ് ഉണ്ടാകേണ്ടത്.

ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് അമര്‍ഷം അറിയിച്ചത് ബാലിശമായിപ്പോയി. ഈ പോസ്റ്റ് ഒരു കമന്റായി അവിടെത്തന്നെ ഇടുന്നതായിരുന്നു ഉചിതം.

ദിവാസ്വപ്നം said...

agree with Sreejith

ACHU-HICHU-MICHU said...

കമന്റടിച്ച ശ്രീജിത്തിനും പിന്താങ്ങിയ ദിവയ്ക്കും നന്ദി...
ഇവിടെ ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇടണ്ടായിന്നു എന്ന് എനിയ്ക്കും തോണുന്നു.....ക്ഷമ ചോദിക്കുന്നു.
ജയപരാജയങ്ങളുടെ അര്‍ത്ഥം ഇബ്രുവിന്‍ വ്യക്തമായി അറിയാത്തത്‌ കൊണ്ടായിരിക്കാം ശ്രീജിത്‌ പറഞ്ഞപോലെ പലര്‍ക്കും മനസ്സിലാകതെ പോയതും തെറ്റിദ്ധരിക്കപ്പെട്ടതും, ഇബ്രു ഒരുപാട്‌ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നതും....

അഭിപ്രായത്തിന്‍ അമര്‍ഷമെന്നര്‍ത്ഥം കൊടുക്കുന്നത്‌ ഉചിതമാണോ..?